വലിയൊരു പാത്രത്തില്‍ വെള്ളം എടുത്ത് അടുപ്പത്ത് വെയ്ക്കുക. വെള്ളം തിളയ്ക്കുമ്പോള്‍ ജീരകം അതിലേയ്ക്ക് ഇടുക. രണ്ടു മിനിറ്റ് തിളപ്പിച്ച ശേഷം വാങ്ങിവെയ്ക്കുക.
ജീരകവെള്ളം ചൂടോടെയോ ആറ്റിയോ ആവശ്യം പോലെ പകര്‍ന്ന് ഉപയോഗിക്കാം. വായുകോപത്തിനു നല്ലതാണ്.
പകര്‍പ്പവകാശം തീരെയില്ലാത്തതിനാല്‍ ഈ കുറിപ്പടി അപ്പാടെ പകര്‍ത്തി ഉപയോഗിക്കുകയും ആവാം.
ഗുരുതരമായ അച്ചടക്കലംഘനം ഏറെനാളായി തുടരുന്ന പ്ലൂട്ടോയെ സൌരയൂഥത്തില്‍ നിന്ന് പുറത്താക്കി.ഇതോടെ മുന്നണിയുടെ അംഗസംഖ്യ എട്ടായി കുറഞ്ഞു.സകല മുന്നണിമര്യാദകളും കാറ്റില്‍പ്പറത്തിയാണ് ഇത്രയും കാലം പ്ലൂട്ടോ മുന്നണിയില്‍ കഴിഞ്ഞിരുന്നത്.വല്യേട്ടനായ സൂര്യനെ വലം വയ്ക്കുന്നതില്‍ തന്നിഷ്ടം കാട്ടി മുന്നണിയിലെ മറ്റംഗങ്ങളുമായി ഇടഞ്ഞും ഏറെ അകന്നും നിന്നിരുന്ന പ്ലൂട്ടോയുടെ സ്ഥാനം നേരത്തേ ഭീഷണി നേരിട്ടിരുന്നു.അച്ചടക്കസമിതിയുടെ തീരുമാനം ഏകകണ്ഠമായിരുന്നില്ല എന്നും റിപ്പോര്‍ട്ടുണ്ട്.പ്ലൂട്ടോയൊടൊപ്പം സന്തതസഹചാരിയായ ഷരോണും പുറത്തായി.ഇരുവരുടേയും പരിമിതസ്വാധീനം കൈപ്പര്‍ബെല്‍ട്ടില്‍ ഒതുങ്ങുന്നതിനാല്‍ തീരുമാനം സൌരയൂഥത്തെ കാര്യമായി ബാധിക്കില്ല എന്നും കരുതപ്പെടുന്നു.എന്തായാലും മുന്നണിയില്‍ നിന്നും ഒരു സമദൂരത്തില്‍ നില്ക്കാനാണ് പുറത്തായവരുടെ ഉദ്ദേശ്യമെന്നും അറിയുന്നു.